എന്റെ കണ്ണീരിന്റെ കണക്ക് ദൈവം ചോദിക്കും..ഇനി വെറുതെ ഇരിക്കില്ലെന്ന് നടൻ ബാല…


കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇനി പ്രതികരിക്കില്ലെന്ന് മൂന്നാഴ്ച മുമ്പ് വാക്ക് പറഞ്ഞതാണെന്നും അത് താൻ പാലിച്ചെന്നും നടൻ ബാല.മൂന്ന് ആഴ്ചയായി താന്‍ മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും ഇപ്പോള്‍ എന്തിനാണ് അറസ്റ്റു ചെയ്‌തെന്ന് മനസ്സിലാകുന്നില്ലെന്നും ബാല പ്രതികരിച്ചു.വൈദ്യപരിശോധനക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. എന്റെ കണ്ണിൽ നിന്നും വീണ കണ്ണീരിന്റെ കണക്ക് ദൈവം ചോദിക്കുമെന്നും ഇനി പ്രതികരിക്കുമെന്നും ബാല പറഞ്ഞു.

‘ഞാന്‍ മൂന്ന് ആഴ്ചയായി ഈ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഞാന്‍ അക്കാര്യത്തില്‍ കൊടുത്ത ഉറപ്പ് പാലിച്ചിട്ടിട്ടുണ്ട്. ഇപ്പോൾ ആരാണ് കളിക്കുന്നത്, ഞാനാണോ? ആരാ കേസ് കൊടുത്തിരിക്കുന്നത്. എന്റെ വാക്ക് വാക്കായിരിക്കും. ഇത് വാശിയല്ല. എന്തിനുവേണ്ടിയാണിതെന്ന് എല്ലാവർക്കുമറിയാം’, എന്നായിരുന്നു ബാലയുടെ പ്രതികരണം.

മുൻ ഭാര്യയുടെ പരാതിയിൽ ഇന്ന് പുലർച്ചെയാണ് നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തത്.സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.

Previous Post Next Post