തൃശ്ശൂർ കോടശ്ശേരിയിൽ വനിതാ പഞ്ചായത്ത് അംഗത്തെ അയൽവാസി ആക്രമിച്ചു. കഴുത്തിന് നേരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാൻ ആയിരുന്നു ശ്രമം.ആക്രമണം തടഞ്ഞ ആശാ രാകേഷിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട് .സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ഷിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.