ഡാലസ് : കൂടുതൽ യുഎസ് നഗരങ്ങളിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ എയർ ഇന്ത്യ. ഡാലസ്, ലൊസാഞ്ചലസ് എന്നീ നഗരങ്ങളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. എയർ ഇന്ത്യയുടെ ഏറ്റവും വലിയ രാജ്യാന്തര കേന്ദ്രമായ ഡൽഹിയിൽ നിന്നാണ് പുതിയ സർവീസുകൾ.
ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ശൈത്യകാല ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. ഡാലസിലേക്കും ലൊസാഞ്ചലസിലേക്കും ആഴ്ചയിൽ ഏഴ് വിമാന സർവീസ് നടത്താനാണ് അനുമതി ലഭിച്ചത്. 2024 ഡിസംബർ 1-ന് ഓപ്പറേഷൻസ് ആരംഭിക്കുമെന്നാണ് ഡിജിസിഎ അറിയിച്ചത്