ചേലക്കരയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് അൻവർ..പാലക്കാട് അൻവറും മത്സരിക്കാൻ സാധ്യത….


ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പി വി അൻവർ എംഎൽഎ. യുഡിഎഫ് പ്രവർത്തകനായ എൻ കെ സുധീർ ആണ് ചേലക്കരയിലെ തന്റെ സ്ഥാനാർത്ഥിയെന്ന് അൻവർ വ്യക്തമാക്കി.നിലവിൽ എഐസിസി അംഗമായ എൻ കെ സുധീർ ഇന്ന് രാജിവെക്കുമെന്നാണ് റിപ്പോർട്ട്.എൻ കെ സുധീറിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നീക്കം പരാജയപ്പെട്ടതോടെയാണ് രാജി.രാജി വെച്ചതിന് ശേഷം എൻകെ സുധീർ ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയാകും.

അതേസമയം ഡിഎംകെ സ്ഥാനാർത്ഥിയായി അൻവർ കൂടിയെത്തുമെന്ന റിപ്പോർട്ടുകൾ കൂടി പുറത്ത് വരുന്നുണ്ട്. പാലക്കാട് മത്സരിക്കാനാണ് ആലോചന. ഇന്ന് രാവിലെ 10 മണിക്ക് പാലക്കാട് കെ. പി. എം. ഹോട്ടലിൽ വെച്ച് സ്വതന്ത്ര സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് അൻവർ‌ അറിയിച്ചു.

Previous Post Next Post