അയർക്കുന്നം YMCA യുടെ റൂബി ജൂബിലി ഉദ്ഘാടനം സബ് റീജിയൺ ചെയർമാൻ ജെയിംസു കുട്ടി ജോസ് നിർവ്വഹിച്ചു




അയർക്കുന്നം YMCA യുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സർ. ജോർജ്ജ് വില്യംസ് നഗറിൽ വച്ചു നടന്നു. പ്രസിഡണ്ട് അഡ്വ. ജോസ് ചെരുവിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സബ് റീജണൽ ചെയർമാൻ ശ്രീ.ജെയിംസുകുട്ടി ജോസ് ഉദ്ഘാടനം ചെയ്തു. 

യോഗത്തിൽ വച്ച് പ്രഥമ പ്രസിഡണ്ട് സെക്രട്ടറി ട്രഷറർ യഥാക്രമം Dr. MC സിറിയക്, പി.റ്റി. ജോസഫ് പുതിയിടം, KO വർക്കി കുന്നത്തേട്ട് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. നിലവിലെ പ്രസിഡണ്ട് പ്രഥമ പ്രസിഡണ്ടിന് കേക്ക് നൽകി മധുരം പങ്കുവച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളിൽ നടപ്പിലാക്കേണ്ട ക്രിയാത്മക നിർദ്ദേശങ്ങൾ  ഉണ്ടായി. 21 അംഗജൂബിലി കമ്മിറ്റിയെ തെരഞ്ഞെടുത്തു. യോഗത്തിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജിജിനാകമറ്റം ആശംസ അർപ്പിച്ചു. ഷാജികച്ചിമറ്റം സ്വാഗതവും സിബി കുന്നേൽ കൃതജ്ഞതയും പറഞ്ഞു.
Previous Post Next Post