അമ്പലപ്പുഴ:ഒക്റ്റോബർ 30 മുതൽ 108 ആംബുലൻസുകൾ നടത്തി വരുന്ന പണി മുടക്ക് നിർധന രോഗികൾക്ക് ഇരുട്ടടിയായി മാറി. ശംബള കുടിശിഖയെ തുടർന്നാണ് 108 ആംബുലൻസ് ഡ്രൈവർമാർ പണിമുടക്കുന്നത്. ഇത് മൂലം അത്യസന്ന നിലയിലുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള രോഗികൾ വൻ തുക മുടക്കി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട ഗതികേടിൽ ആയിരിക്കുകയാണ്.
ഓട്ടോ റിക്ഷാ, കാർ തുടങ്ങിയ വാഹനങ്ങളിലാണ് പലരും
ചികിത്സക്കായി രോഗികളെ ആലപ്പുഴ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്നത്. ഇത് നിർധന കുടുംബങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
സംസ്ഥാനം ഒട്ടാകെയുള്ള പണി മുടക്കിൽ ജില്ലയിലെ വിവിധ ആശുപത്രികളിലെ 16 ആബുലൻസും ഉൾപ്പെടുന്നു. സമരം ഒത്തുതീർപ്പാക്കുകയോ
പകരം സംവിധാനം ഒരുക്കുകയോ വേണമെന്നാണ് രോഗികളുടേയും ബന്ധുക്കളുടെയും ആവശ്യം.