കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ…



കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. റെയില്‍വെ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. റെയിൽവേ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്.

ആദ്യം രണ്ട് സ്ത്രീകളെയാണ് നായ കടിച്ചത്. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്. സ്റ്റേഷന്റെ മുൻപിലും പ്ലാറ്റ് ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിച്ചു. കടിയേറ്റവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

അതേസമയം നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റെയിൽവേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. നിയന്ത്രിക്കാൻ കോർപ്പറേഷൻ നടപടിയെടുക്കുന്നില്ലെന്നാണ് റെയിൽവേയുടെ പരാതി.

Previous Post Next Post