ഗൂഗിളിന് 20 ഡെസിലിയൺ ഡോളർ പിഴയിട്ട് റഷ്യ





മോസ്‌കോ: ഗൂഗിളിന് ഭീമമായ പിഴയിട്ട് റഷ്യ. 20,000,000,000,000,000,000,000,000,000,000,000 (രണ്ടിന് ശേഷം 34 പൂജ്യങ്ങൾ) ആണ് പിഴത്തുക. ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫാബൈറ്റിൻ്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനെതിരെ റഷ്യ 20 ഡെസിൽയണിൻ്റെ ഈ അസാധാരണ പിഴ ചുമത്തിയിരിക്കുന്നത്. നിലവിലുള്ള എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും മറികടക്കുന്നതാണ് ഈ തുക.യൂട്യൂബിൽ റഷ്യൻ സർക്കാർ നടത്തുന്ന മീഡിയ ചാനലുകളെ തടഞ്ഞുകൊണ്ട് ഗൂഗിൾ ദേശീയ പ്രക്ഷേപണ നിയമങ്ങൾ ലംഘിച്ചുവെന്ന് റഷ്യൻ കോടതി വിധിയെ തുടർന്നാണ് പിഴ ചുമത്തിയത്. ഒരു തരത്തിൽ ഒരു തരത്തിൽ ഒരുകൂട്ടം ഒരു തരത്തിൽ.

2024 ഒക്‌ടോബറിലെ കണക്ക് പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് ആൽഫാബൈറ്റ്. ഗൂഗിളിൻ്റെ ഇപ്പോഴത്തെ ആസ്തി. എന്നാൽ, ലോകത്തെ മൊത്തം കറൻസിയും സ്വത്തും ചേർന്നാൽ പോലും ഈ പിഴത്തുക കണ്ടെത്താനാവില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.2022 മാർച്ചിൽ ആർ.ടി, സ്പുട്‌നിക് എന്നിവയുൾപ്പെടെ നിരവധി റഷ്യൻ ചാനലുകൾക്ക് യൂട്യൂബ് ആഗോള നിരോധനം പ്രഖ്യാപിച്ചത് മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ആഗോളതലത്തിൽ യൂട്യൂബ് 1,000-ലധികം ചാനലുകളും 15,000-ലധികം വീഡിയോകളും നീക്കം ചെയ്തു യുക്രെയ്ൻ സംഘര്ഷത്തെ ചുറ്റിപ്പറ്റിയുള്ള റഷ്യയുടെ വിവരണങ്ങളെ പിന്തുണച്ച ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.
Previous Post Next Post