ഒക്ടോബറിൽ പിക്‌സൽ ഫോണിൽ പുറത്തിറക്കിയ കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ഏറ്റവും പുതിയ പതിപ്പിൽനിന്ന് വ്യത്യസ്തമായി ഗൂഗിൾ അതിൻ്റെ അടുത്ത പ്രധാന ആൻഡ്രോയിഡ് പതിപ്പ് അടുത്ത വർഷം ആദ്യം അവതരിപ്പിക്കുമെന്നാണ് വിവരം.
ആൻഡ്രോയിഡ് 16 തയ്യാറാണെന്നും അവസാന അപ്‌ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഗൂഗിളിൻ്റെ റിലീസ് ടൈംലൈനിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. 2025 രണ്ടാം പാദത്തിൽ (Q2) ഒരു പ്രധാന റിലീസ് ഉണ്ടാകുമെന്നാണ് റിലീസ് ടൈംലൈനിൽ കമ്പനി പറയുന്നത്. നാലാം പാദത്തിൽ ഒരു ചെറിയ റിലീസും രേഖപ്പെടുത്തിയിട്ടുണ്ട്.
ആൻഡ്രോയിഡ് 16 പുറത്തിറക്കിയ ശേഷം 2025 മൂന്നാം പാദത്തിൽ ഗൂഗിൾ ഇൻക്രിമെൻ്റൽ അപ്‌ഡേറ്റുകൾ പുറത്തിറക്കും. തുടർന്ന് നാലാം പാദത്തിൽ രണ്ടാമത്തെ മൈനർ ആൻഡ്രോയിഡ് 16 അപ്‌ഡേഷനും റിലീസ് ചെയ്യുമെന്നാണ് വിവരം. ഈ റിലീസിൽ പുതിയ എപിഐകളും ഫീച്ചറുകളും ഉൾപ്പെടുമെന്ന് ഗൂഗിൾ പറയുന്നു.
ഈ വർഷം ആദ്യം ഒരു വർഷം പഴക്കമുള്ള ആൻഡ്രോയിഡ് 14 ഔട്ട്-ഓഫ്-ബോക്‌സുമായി എത്തിയ പിക്‌സൽ 9 സീരീസ് ഗൂഗിൾ പുറത്തിറക്കിയിരുന്നു. കമ്പനിയുടെ സ്മാർട്ട്‌ഫോണുകൾക്ക് രണ്ട് മാസത്തിന് ശേഷം ആൻഡ്രോയിഡ് 15-ലേക്ക് അപ്‌ഡേറ്റ് ലഭിച്ചു.