സലാല: പാസ്‌പോര്‍ട്ട്, വിസ, കോണ്‍സുലര്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ ക്യാംപ് 29ന് സലാലയില്‍ നടക്കും. രാവിലെ 8.30ക്ക് ആരംഭിക്കും. 4.30വരെ തുടരും. ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ അപ്പോയന്‍മെന്റ് നേടാതെതന്നെ ക്യാപില്‍ എത്തി സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാവും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിസാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.
ഇന്ത്യന്‍ സ്ഥാനപതി അമിത് നാരംഗിന്റെ നേതൃത്വത്തിലാണ് ക്യാപ് നടത്തുന്നത്. വൈകിട്ട് 5.30 മുതല്‍ ഏഴ് മണിവരെ ഓപ്പണ്‍ ഹൗസും നടക്കും. ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും ഉന്നയിക്കാന്‍ അവസരമുണ്ടാവും. 98282270 എന്ന എംബസിയുടെ ഹെല്‍ലൈന്‍ നമ്പറിലും ഒപ്പം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ സലാലയിലെ നമ്പറുകളായ 91491027, 23235600 എന്നിവയിലും അന്വേഷണങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്.