തൊടുപുഴയിൽ 34 ഗ്രാം എംഡിഎംഎയുമായി ബാങ്ക് ജീവനക്കാരൻ പിടിയിൽ

ഇടുക്കി: തൊടുപുഴയിൽ 34 ഗ്രാം എംഡിഎംഎയുമായി ബാങ്ക് ജീവനക്കാരൻ പിടിയിലായി. കുമാരമംഗലം സ്വദേശി റെസിൻ ഫാമി സുൽത്താനാണ് തൊടുപുഴ പൊലീസിന്‍റെ പിടിയിലായത്. തൊടുപുഴ കാർഷിക വികസന ബാങ്ക് ജീവനക്കാരനാണ് റെസിൻ. കൊച്ചിയിൽ നിന്ന് വാങ്ങിയ എംഡിഎംഎ തൊടുപുഴയിലെ ആവശ‍്യക്കാർക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ബുധനാഴ്ച പുലർച്ചെ ഒരുമണിക്ക് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ 34 ഗ്രാം എംഡിഎംഎയുമായി റെസിൻ പിടിയിലാവുകയായിരുന്നു.

വിദേശ മലയാളിയാണ് ലഹരി കച്ചവടത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾക്കൊപ്പം കൂടുതൽ ആളുകളുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. പത്തുകൊല്ലം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി റെസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post