ട്രെയിനിൽ ബാഗുകളിൽ നിറച്ച 35 കിലോ കഞ്ചാവുമായി ആലുവയിൽ ഇറങ്ങി; മൂന്നംഗ സംഘത്തെ പൊക്കി പോലീസ്


ആലുവയിൽ വൻ കഞ്ചാവ് വേട്ട. ബാഗുകളിലാക്കി കടത്താൻ ശ്രമിച്ച 35 കിലോ കഞ്ചാവ് ഡാൻസാഫ് ടീമും പോലീസും ചേർന്ന് പിടികൂടി. രണ്ട് യുവതികളടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒഡീഷ സ്വദേശികളായ സത്യനായ്ക്, ആശ പ്രമോദ് ലിമ, അസന്തി താക്കൂർ എന്നിവരാണ് പിടിയിലായത്

ട്രെയിൻ മാർഗമാണ് ഇവർ കഞ്ചാവ് നിറച്ച പെട്ടികളുമായി ആലുവയിൽ എത്തിയത്. പുലർച്ചെ രണ്ട് മണിക്ക് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. ആലുവ റൂറൽ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
ഒഡീഷയിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ. മുമ്പും ഈ സംഘം സമാനരീതിയിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.


Previous Post Next Post