ക​ഞ്ചാ​വ് കേ​സി​ൽ യു​വ​തി​ക്ക് മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ചു ....കോ​ത്ത​ല ക​ര​യി​ൽ ചൊ​റി​ക്കാ​വു​ങ്ക​ൽ ജോ​മി​നി തോ​മ​സി​നെ​യാ​ണ്​ (42) മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ അ​ട​ക്കാ​നും ശി​ക്ഷി​ച്ച​ത്




കോ​ട്ട​യം കോ​ത്ത​ല ക​ര​യി​ൽ ചൊ​റി​ക്കാ​വു​ങ്ക​ൽ ജോ​മി​നി തോ​മ​സി​നെ​യാ​ണ്​ (42) മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ അ​ട​ക്കാ​നും തൊ​ടു​പു​ഴ എ​ൻ.​ഡി.​പി.​എ​സ് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് കെ.​എ​ൻ. ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ച​ത്. 2018 ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ര​ണ്ട് കി​ലോ ക​ഞ്ചാ​വ് കൈ​വ​ശം​വെ​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നു എ​ന്ന​താ​ണ് കേ​സ്.

കോ​ട്ട​യം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ ആ​ൻ​ഡ്​ ആ​ന്‍റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന എ​ച്ച്. നൂ​റു​ദ്ദീ​നാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.
Previous Post Next Post