പാമ്പാടി : വെള്ളൂർ സെന്റ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ട്രസ്‌റ്റി ചിരട്ടേപ്പറമ്പിൽ അഡ്വ.ഷൈജു സി.ഫിലിപ് (45) അന്തരിച്ചു സംസ്ക്കാരം നാളെ
സംസ്കാരം നാളെ ഉച്ചയ്ക്കു ശേഷം മൂന്നിനു അണ്ണാടിവയലിലെ വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം സെന്റ് തോമസ് യാക്കോബായ പള്ളിയുടെ
സെൻ്റ് മേരീസ് ചാപ്പലിൽ. മണർകാട് സെൻ്റ് മേരീസ് കോളജ് ചെയർമാൻ, യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസോസിയേഷൻ കേന്ദ്ര അൽമായ മുൻ വൈസ് പ്രസിഡൻ്റ്, മുൻ കേന്ദ്ര ജോയിൻ്റ് സെക്രട്ടറി, യാക്കോബായ സഭ ഭദ്രാസന മാനേജിങ് കമ്മിറ്റി മുൻ അംഗം, ബാലജനസഖ്യം സംസ്‌ഥാന ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോണ്ഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം ബ്ലോക്ക് ജനറൽ സെക്രട്ടറി കൂടിയാണ്. ഭാര്യ : ഒട്ടാർ വേലിൽ ആരക്കുന്നം എടയ്ക്കാട്ട് വയലിൽ അഡ്വ.സിമി ജോൺ (കുട്ടിക്കാനം മരിയൻ കോളജ് അസിസ്റ്റന്റ് പ്രഫസർ). മകൻ : യുവാൻ ഷൈജു ഫിലിപ് (സെന്റ് ജൂഡ്സ് ഗ്ലോബൽ പബ്ലിക് സ്കൂൾ, മണർകാട്)