ഭൂരിപക്ഷം നാല് ലക്ഷത്തിൽ കൂടുതൽ എന്നാൽ പ്രിയങ്കയ്ക്ക് ഒരു ബൂത്തിൽ കിട്ടിയത് വെറും മൂന്ന് വോട്ട്..!..69 വോട്ടർമാരാണ് ഇവിടെയുള്ളത്. ഇതിൽ 64 പേരും വോട്ട് രേഖപ്പെടുത്തി


 
ഭൂരിപക്ഷം നാല് ലക്ഷം കടന്നപ്പോഴും പ്രിയങ്ക ഗാന്ധിക്ക് മൂന്നു വോട്ടുകൾ മാത്രം കിട്ടിയ ഒരു ബൂത്തുണ്ട്‌ വയനാട്ടിൽ. നൂൽപ്പുഴ പഞ്ചായത്തിലെ കുറിച്യാട് 83-ാം നമ്പർ ബൂത്തിലാണ് പ്രിയങ്ക ഗാന്ധിക്ക്‌ വെറും മൂന്ന് വോട്ടുകൾ മാത്രം ലഭിച്ചത്.69 വോട്ടർമാരാണ് ഇവിടെയുള്ളത്. ഇതിൽ 64 പേരും വോട്ട് രേഖപ്പെടുത്തി. 58 വോട്ട് എൽഡിഎഫിന് ലഭിച്ചപ്പോൾ രണ്ടു വോട്ട് എൻഡിഎയ്ക്ക് ലഭിച്ചു. ഒരു വോട്ട് സ്വതന്ത്രനായിരുന്ന ഗോപാൽ സ്വരൂപ് ഗാന്ധിക്കാണ് ലഭിച്ചത്. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിലിൽ രാഹുൽ ഗാന്ധിക്കും മൂന്നു വോട്ടുകളാണ് ഇവിടെ നിന്ന് ലഭിച്ചത്.


Previous Post Next Post