ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദം കേട്ട സംഭവം..കാരണം വെളിപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി… വിശദീകരണം ഇങ്ങനെ ..


മലപ്പുറം പോത്തുകല്ലിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദം കേട്ട സംഭവത്തിൽ കാരണം വെളിപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി. ഭൂമിക്കടിയില്‍ ഉണ്ടായ ഉഗ്രശബ്ദം ഭൂചലനമല്ലെന്ന് ദുരന്തനിവാരണ അതോറിറ്റി പറയുന്നു . ഭൂമിയുടെ ഉപരിതലത്തോട് അടുത്തുള്ള പാറകളുടെ ഘര്‍ഷണവും പൊട്ടലും മൂലമാണ് ഉഗ്രശബ്ദമുണ്ടായതന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതേ പ്രതിഭാസം കേരളത്തില്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.

പ്രതിഭാസത്തിന് കാരണം ഭൂമിയുടെ സ്വാഭാവികമായ മാറ്റമാണ്. ഈ പ്രതിഭാസം അപകടകാരിയല്ല. മേഖലയില്‍ ജിയോഫിസിക്കല്‍ പരിശോധന കൂടി നടത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് മലപ്പുറം പോത്തുകല്ലിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദം കേട്ടത്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് തവണ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. പ്രകടമ്പനത്തെ തുടര്‍ന്ന് ചില വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചിരുന്നു.
Previous Post Next Post