കോട്ടയം: ആലപ്പുഴക്കാർക്ക് നെഹ്റുട്രോഫിപോലെ കോട്ടയംകാരുടെ നെഹ്റുട്രോഫിയാണ് താഴത്തങ്ങാടി വള്ളം കളി.ഇന്നാണ് കോട്ടയം മീനച്ചിലാറിൽ നടക്കുന്ന താഴത്തങ്ങാടി വള്ളംകളി. വള്ളംകളിയുടെ ആവേശത്തിനപ്പുറം ഇക്കുറി കോട്ടയംകാരെ ത്രസിപ്പിക്കാനായി കോട്ടയത്തിന്റെ സ്വന്തം ടോണി വർക്കിച്ചൻ വള്ളംകളിയ്ക്കിറങ്ങുന്നു. ബിസിനസ്സിലും സാമൂഹ്യപ്രതിബദ്ധതയിലും മുന്നിൽ നിൽക്കുന്ന അച്ചായൻസ് ഗോൾഡ് ഉടമകൂടിയായ ടോണി ഇനി വള്ളംകളിയിലും തന്റെ പ്രാഗൽഭ്യം തെളിയിക്കാനൊരുങ്ങുന്നു.
കോട്ടയം കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനെ നയിക്കുന്നത് അച്ചായൻസാണ്. ഇന്നത്തെ വള്ളംകളിയിൽ കോട്ടയംകാരുടെ കരഘോഷത്തിൽ ടോണി വർക്കിച്ചന്റെ നേതൃത്വത്തിലിറങ്ങുന്ന നടുഭാഗം മീനച്ചിലാറ്റിൽ ആവേശം വിതയ്ക്കുമെന്ന് ടോണി അച്ചായൻസ് ഫാൻസ് ക്ലബ് പ്രതിനിധികളും വള്ളംകളി പ്രേമികളും വിശ്വസിക്കുന്നു. കോട്ടയം വള്ളംകളിയുടെ പ്രശസ്തി വർദ്ധിപ്പിക്കാൻ അച്ചായൻസിന്റെ ക്യാപ്റ്റൻസി സഹായകമാകുമെന്ന് സംഘാടകരും കണക്കുകൂട്ടുന്നുണ്ട്.