മെഡിക്കൽ കോളെജിൽ കാലുവേദനയുമായി വന്ന യുവതിക്ക് ലഭിച്ചത് മാനസിക രോഗത്തിനുളള ചികിത്സ; യുവതി മരിച്ചു




കോഴിക്കോട്: മെഡിക്കൽ കോളെജിൽ ചികിത്സ വൈകിയതിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശി രജനിയാണ് മരിച്ചത്. നാവിന് തരിപ്പും കാലിന് വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതി ആശുപത്രിയിലെത്തിയത്. എന്നാൽ വേദനയുടെ കാരണം കണ്ടെത്താനാകാതെ അധികൃതർ മാനസിക രോഗത്തിനാണ് ചികിത്സ നൽകിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. നവംബർ നാലിനാണ് യുവതി ചികിത്സ നേടിയത്.
ന്യൂറോ ചികിത്സ ഏറെ വൈകിയാണ് തുടങ്ങിയത്. ചികിത്സ വൈകിയതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ച രണ്ട് മണിയോടെ യുവതി മരിക്കുകയായിരുന്നു. കുടുംബത്തിന്‍റെ പരാതി പരിശോധിക്കുമെന്ന് മെഡിക്കൽ കോളെജ് അധികൃതർ പറഞ്ഞു. അസ്വാഭാവിക മരണത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്.


Previous Post Next Post