രണ്ട് മക്കൾക്ക് വിഷം കൊടുത്ത ശേഷം യുവാവ് ജീവനൊടുക്കി. ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ്, ഭാര്യ വീട്ടിലേക്ക് മടങ്ങി വരാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് സൂചന.ഉത്തർപ്രദേശിൽ ബുലന്ദ്ഷഹർ ജില്ലയിലെ ടെലിയ നാഗ്ല എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന പുനീത് എന്ന യുവാവും ഒരു മകനുമാണ് മരിച്ചത്. മറ്റൊരു മകൻ ചികിത്സയിലാണ്. ഇയാളുടെ ഭാര്യ കഴിഞ്ഞ ആറ് മാസമായി സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു കഴിഞ്ഞുവന്നിരുന്നത്.
മക്കൾ രണ്ട് പേരും പുനീതിനൊപ്പമായിരുന്നു. ദീപാവലിക്ക് വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ദീപാവലിയുടെ തലേ ദിവസം പുനീത് ഭാര്യയുടെ വീട്ടിൽ പോയിരുന്നു. എന്നാൽ ഈ ആവശ്യം ഭാര്യ നിരസിച്ചു. ഇതിന് പിന്നാലെയാണ് കാറിൽ കയറിയ ശേഷം രണ്ട് ആൺ മക്കൾക്കും വിഷം കൊടുക്കുകയും ശേഷം വിഷം കഴിക്കുകയും ചെയ്തത്. ഭാര്യയുടെ വീടിന് സമീപത്തു വെച്ചു തന്നെയായിരുന്നു വിഷം കഴിച്ചതും