യുകെയില്‍ താപനില പൂജ്യത്തിന് താഴെ: എങ്ങും കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വീസുകളെ ബാധിക്കും



ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് അഭ്യര്‍ത്ഥിച്ചു. മാഞ്ചസ്റ്റര്‍ ,ബര്‍മ്മിങ്ഹാം, സാലിസ്ബറിയിലെല്ലാം കനത്ത മഞ്ഞാണ്. റെയില്‍, റോഡ്, വിമാന സര്‍വീസുകളെ മഞ്ഞുവീഴ്ച ബാധിച്ചേക്കും.

കൊണാള്‍ കൊടുങ്കാറ്റിന് പിന്നാലെയാണ് കാലാവസ്ഥ പ്രതിസന്ധി. ബെര്‍ട്ട് കൊടുങ്കാറ്റില്‍ കനത്ത വെള്ളപ്പൊക്ക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ അഞ്ചു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിവിധയിടങ്ങളില്‍ വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദ്ദേശവുമുണ്ട്. ഇതോടെ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ ബുദ്ധിമുട്ടേറിയ നിലയിലാകുമെന്നതിന് പുറമെ ട്രാഫിക് തടസ്സങ്ങളും രൂപമെടുക്കുമെന്നാണ് മുന്നറിയിപ്പ്.
 
Previous Post Next Post