പത്തനംതിട്ടയിൽ ഹോസ്റ്റലിന് മുകളിൽനിന്നും വീണ് നഴ്സിംഗ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം…



കെട്ടിടത്തിനു മുകളിൽ നിന്ന് വീണ വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ് സജീവ് ആണ് മരിച്ചത്.പത്തനംതിട്ട ചുട്ടിപ്പാറ നേഴ്സിങ് കോളേജിലെ നാലാം വർഷ വിദ്യാർഥിനിയാണ് അമ്മു. നഗരത്തിലെ സ്വകാര്യ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നുമായിരുന്നു അമ്മു വീണത്. ഇന്ന് വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യ ചെയ്തതായിട്ടാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Previous Post Next Post