സ്പോർട്സ് സ്കൂളുകളെ കിരീടത്തിനായി പരിഗണിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. പൊലീസും വിദ്യാർഥികളും തമ്മിൽ കൈയാങ്കളിയുണ്ടായി.
എന്നാൽ ഇവർക്കു പകരം ജി.വി. രാജാ സ്പോർട്സ് സ്കൂളിനാണ് രണ്ടാം സ്ഥാനം നൽരകിയത്. ഇതിനു പിന്നിൽ ഗൂഢാലേചനയുണ്ടെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരുമടക്കം കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. സംഘർഷത്തെ തുടർന്ന് പൊലീസും വിദ്യാർഥികളും തമ്മിൽ കയ്യാങ്കളിയിലെത്തി. വിദ്യാഭ്യാസ മന്ത്രി വേദിയിൽ ഇരിക്കെയാണ് പ്രതിഷേധമുണ്ടായത്. മന്ത്രിയെ തടഞ്ഞ് വിദ്യാർഥികൾ പ്രതിഷേധിക്കാൻ ശ്രമിച്ചതോടെ പോലീസ് ഇടപെട്ട് മന്ത്രിയെ വേദിയിൽനിന്ന് മാറ്റി. പ്രതിഷേധത്തെതുടർന്ന് മേളയുടെ സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു.
അതേസമയം, ട്രോഫി തിരികെ നൽകാൻ തയാറാണെന്ന് ജി.വി. രാജാ സ്കൂൾ അധികൃതർ അറിയിച്ചു. രണ്ടാം സ്ഥാനം ലഭിച്ചത് വേദിയിൽ പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് അറിഞ്ഞതെന്നും ജി.വി. രാജാ സ്കൂൾ വ്യക്തമാക്കി.