ബസ്സിനെ മറികടക്കുന്നതിനിടെ കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം



തൃശ്ശൂർ കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. വെള്ളാങ്ങല്ലൂര്‍ ചാമക്കുന്ന് സ്വദേശിനി ഷൈജ (39) ആണ് മരിച്ചത്. സംസ്ഥാന പാതയിൽ ഇരിങ്ങാലക്കുട കോമ്പാറയിലാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്നിരുന്ന അരിപ്പാലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ സ്വകാര്യ ബസിനെ മറി കടക്കുന്നതിനിടെ എതിരെ വന്നിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. 

Previous Post Next Post