കായംകുളത്ത് തട്ടിക്കൂട്ട് സംഘടനയുടെ ബിരിയാണി ചലഞ്ച്... മൂന്ന് സിപിഎം നേതാക്കൾക്കെതിരെ കേസ്



കായംകുളത്ത് തട്ടിക്കൂട്ട് സംഘടനയുണ്ടാക്കി വയനാടിനായി ബിരിയാണി ചലഞ്ച് നടത്തിയതായി പരാതി. സംഭവത്തിൽ മൂന്ന് സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ കേസെടുത്തു. 
പിരിച്ച പണം സർക്കാരിലേക്ക് ഇവർ നൽകിയിരുന്നില്ല . കൂടാതെ ഇവർ ഗൂഗിൾ പേ വഴിയും പണം ശേഖരിച്ചതായും പരാതിയുണ്ട്.മുഖ്യമന്ത്രിക്കും ഡിജിപി ക്കും ലഭിച്ച പരാതിയിലാണ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളിൽ ഒരാൾ കാപ്പാക്കേസ് പ്രതിയായ മുൻ ലോക്കൽ കമ്മിറ്റി അംഗമാണെന്ന് പോലീസ് അറിയിച്ചു.

കായംകുളം പുതുപ്പള്ളി മുൻ ലോക്കൽ കമ്മറ്റി അംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അമൽ രാജ് എന്നിവർക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്.

 1200 ഓളം ബിരിയാണി നൽകി ദുരിതബാധിതർക്കായി സമാഹരിച്ച 1.2 ലക്ഷം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആർ. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തിയെന്ന് എഫ്ഐആർ പറയുന്നു
Previous Post Next Post