കോഴിക്കോട് നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ചെക്യാട് സ്വദേശിനി തിരുവങ്ങോത്ത് താഴെകുനി കമലയാണ്(62) മരിച്ചത്.
കഴിഞ്ഞ ദിവസം വീട്ടുപറമ്പിൽ ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു
ഗുരുതരമായി പൊള്ളലേറ്റ കമലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.