താന്‍ കണ്ട കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ ബിജെപി നേതാക്കള്‍ ബുദ്ധിമുട്ടേണ്ടി വരുമെന്നും സതീഷ് അവകാശപ്പെട്ടു. കെ.സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധമുണ്ട്. ശോഭാ സുരേന്ദ്രന്‍ തന്‍റെ പേര് സിപിഎമ്മുമായി ചേര്‍ത്ത് പറഞ്ഞതില്‍ സഹതാപമുണ്ട്. അറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ശോഭ പറഞ്ഞിരുന്നു.
അങ്ങനെ വന്നാല്‍ തനിക്ക് ബിജെപി പ്രസിഡന്‍റാകാന്‍ പറ്റുമെന്നും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ശോഭ പറയുന്നതൊക്കെ കള്ളമാണ്. വിഡ്ഢിത്തം പറഞ്ഞ് ശോഭ സ്വയം പരിഹാസ്യയാവരുത്.
എല്ലാ നിഷേധിച്ചുകൊണ്ടുള്ള തന്‍റെ ആദ്യ മൊഴി നേതാക്കളുടെ നിര്‍ദേശപ്രകാരമാണ്. തന്നെ സിപിഎം വിലയ്‌ക്കെടുത്തെന്ന വാദം തമാശയാണ്. കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടും.
ബിജെപി ഓഫീസിലേക്ക് ആറ് കോടി രൂപ വന്നെന്നാണ് ധര്‍മ്മരാജന്‍ മൊഴി നല്‍കിയത്. ഇത് തെറ്റാണെന്നും ഒമ്ബത് കോടി രൂപയാണ് ഇത്തരത്തില്‍ വന്നതെന്നും സതീഷ് വെളിപ്പെടുത്തി.
തന്നെ കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ ആ പണം എന്ത് ചെയ്‌തെന്ന് അടക്കമുള്ള കാര്യങ്ങള്‍ തുറന്നുപറയും.തന്നെ പാര്‍ട്ടി ഓഫീസില്‍നിന്ന് പുറത്താക്കിയതല്ല, സ്വമേധയാ പോന്നതാണെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.