വയനാട് കൊല്ലിമൂലയിൽ ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവത്തിൽ നടപടി.ആദിവാസി കുടുംബങ്ങളുടെ കുടിൽ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ പൊളിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി കൃഷ്ണനെ സസ്‌പെൻഡ് ചെയ്തു.ആവശ്യമായ ജാഗ്രത പുലർത്താതെയാണ് ആദിവാസി കുടുംബങ്ങളുടെ കുടിലുകൾ പൊളിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.വനംമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ നടപടി.
ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവം; ഫോറസ്റ്റ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kesia Mariam
0
Tags
Top Stories