എഡിഎം നവീൻ ബാബുവിന്റെ മരണം: വിജിലൻസ് സംഘമെത്തി മൊഴി എടുത്തു



എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തിനെതിരായ പരാതിയിൽ പരാതിക്കാരന്റെ മൊഴി എടുക്കാൻ വിജിലൻസ് സംഘം കണ്ണൂർ എത്തി. കോൺഗ്രസ്‌ നേതാവ് ടി.ഒ മോഹനൻ ആണ് പരാതി നൽകിയത്. എഡിഎമ്മിന് പണം നൽകിയതിൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.
കോഴിക്കോട് വിജിലൻസ് എസ്പിയാണ് മൊഴി എടുക്കുക. പ്രശാന്തിന്റെ മൊഴിയും ഇന്ന് എടുക്കാൻ സാധ്യതയുണ്ട്.

Previous Post Next Post