കൊച്ചിയിൽ ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ യുവാവും യുവതിയും അറസ്റ്റിൽ. കാസർകോട് സ്വദേശി അലി അഷ്ക്കർ തൃശൂർ സ്വദേശിനി ആൻമേരി എന്നിവരാണ് എറണാകുളം സെൻട്രൽ പൊലീസിന്‍റെ പിടിയിലായത്. കൊച്ചി നഗരത്തിലെ ഹോട്ടലുകളും, ബേക്കറികളും കേന്ദ്രീകരിച്ചാണ് അലി അഷ്ക്കറിന്‍റെയും ആൻമേരിയുടെയും കവർച്ച. ഒടുവിൽ കൊച്ചി എംജി റോഡിൽ ഇതര സംസ്ഥാനക്കാരനായ ബേക്കറി ജീവനക്കാരന്‍റെ ഫോണ്‍ കവർന്ന കേസിലാണ് ഇരുവരും പിടിയിലായത്.
ബേക്കറികളിലെത്തി ഭക്ഷണം കഴിക്കും…. കോൾ ചെയ്യാനെന്ന വ്യാജേന ഫോൺ വാങ്ങി മുങ്ങും…യുവതിയും യുവാവും പിടിയിൽ ..
Jowan Madhumala
0