ചേലക്കരയിൽ ജയം അവകാശപ്പെട്ട് എൽഡിഎഫും യുഡിഎഫും


കണക്ക് കൂട്ടലുകൾക്ക് ഒടുവിലും ചേലക്കരയിൽ ജയം അവകാശപ്പെട്ട് എൽഡിഎഫും യുഡിഎഫും. 18,000 വോട്ടിന്‍റെ വൻ ഭൂരിപക്ഷമാണ് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്. 3000ലേറെ വോട്ടിന്‍റെ ജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. വോട്ട് വർധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി
കോട്ട കാക്കാനും കീഴടക്കാനും നടന്ന ചേലക്കര പോരിൽ ജനം കാത്ത് വെച്ചതറിയാനുള്ള കാത്തിരിപ്പാണ് ഇനി. അതിന് മുമ്പേയുള്ള മുന്നണികളുടെ അവകാശവാദങ്ങൾക്ക് ഒട്ടും കുറവില്ല. ഒൻപത് പഞ്ചായത്തുകളിലും ലീഡ് നേടി 18,000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് എൽഡിഎഫ് മണ്ഡലം കമ്മിറ്റി അവകാശപ്പെടുന്നത്. യു ആർ പ്രദീപിന് വ്യക്തിപരമായി വൻ തോതിൽ വോട്ടുകൾ സമാഹരിക്കാനായി, ലോക്സഭയ്ക്ക് സമാനമായ ഇടത് വിരുദ്ധ തരംഗമില്ല, ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫ് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ല, ബിജെപിയിലേക്ക് ഇടതു വോട്ടുകൾ കാര്യമായി ചോർന്നതായി കാണുന്നില്ല എന്നെല്ലാമാണ് ഇടതിന്‍റെ വിലയിരുത്തൽ.

Previous Post Next Post