എസ്ഐ വേഷം ധരിച്ച് ബ‍്യൂട്ടി പാർലറിലെത്തി, ഫേഷ‍്യൽ ചെയ്ത് പണം നൽകാതെ മുങ്ങി; ഒടുവിൽ പിടിയിൽ






കന‍്യാകുമാരി: എസ്ഐ വേഷം ധരിച്ച് ബ‍്യൂട്ടി പാർലറിലെത്തി പണം നൽകാതെ മുങ്ങിയ യുവതി പിടിയിലായി. തേനി പെരിയകുളം സ്വദേശി അബി പ്രഭ (34) ആണ് പിടിയിലായത്. ഒക്‌ടോബർ 28 ന് കന‍്യാകുമാരിയിലെ നാഗർകോവിലിലാണ് സംഭവം. ആർക്കും സംശയം തോന്നാത്ത രീതിയിൽ എസ്ഐ വേഷം ധരിച്ച് പാർവതിപുരം സ്വദേശി വെങ്കിടേഷിന്‍റെ ബ‍്യൂട്ടി പാർലറിലെത്തുകയായിരുന്നു.

പിന്നീട് ഫേഷ‍്യൽ ചെയ്യുകയും പണം ആവശ‍്യപ്പെട്ടപ്പോൾ താൻ വടശേരി എസ്ഐയാണെന്നും പണം പിന്നെ തരാമെന്നും മറുപടി നൽകി. പണം നൽകാതെ പോയ യുവതി വ‍്യാഴാഴ്ച വീണ്ടും ഫേഷ‍്യൽ ചെയ്യാനായെത്തി തുടർന്ന് സംശയം തോന്നിയ ഉടമ പൊലീസിൽ വിവരമറിയ്യിച്ചു.

തുടർന്ന് വടശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടരന്വേഷണത്തിൽ യുവതി പൊലീസല്ലെന്ന് കണ്ടെത്തി. അബി പ്രബ ചെന്നെയിൽ ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ യാത്രയിൽ ശിവ എന്ന വ‍്യക്തിയുമായി സൗഹൃദത്തിലായിരുന്നു.
പൊലീസുകാരിയെ വിവാഹം കഴിക്കാനാണ് ശിവയുടെ മാതാപിതാക്കളുടെ ആഗ്രഹമെന്നും അതിന്‍റെ ഭാഗമായി മാതാപിക്കളെ ബോധ‍്യപ്പെടുത്താൻ വേണ്ടിയിട്ടാണ് അബി പ്രബ എസ്ഐ വേഷത്തിൽ എത്തിയിരുന്നത്. എസ്ഐ വേഷത്തിൽ പ്രത‍്യക്ഷപ്പെട്ടതിന്‍റെ ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയച്ച് കൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ യുവതിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു.
Previous Post Next Post