നഗരസഭ ചെയർമാനോ? ഗുണ്ടയോ? ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കേ അച്ചായൻസ് ഗോൾഡിന് മുൻപിലെ ബോർഡ് കത്തി ഉപയോഗിച്ച് കുത്തിക്കീറിയും, ജീവനക്കാരുടെ പള്ളക്ക് കത്തി കേറ്റുമെന്ന് ഭീഷണിപ്പെടുത്തിയും പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ; ഗുണ്ടായിസത്തെ നിയമപരമായി നേരിടുമെന്ന് ടോണി വർക്കിച്ചൻ


പാലാ:  ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കേ പാലാ രാമപുരം റോഡിലുള്ള അച്ചായൻസ് ഗോൾഡിന് മുൻപിലെ ബോർഡ് കത്തി ഉപയോഗിച്ച് കുത്തിക്കീറി പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ. തുടർന്ന് കടയുടെ വാതിൽ തുറന്ന് അകത്തു കയറി ജീവനക്കാരുടെ പള്ളക്ക് കത്തി കയറ്റുമെന്നും ചെയർമാൻ ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് അച്ചായൻസ് ഗോൾഡ് അധികൃതർ പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

അച്ചായൻസ് ഗോൾഡിന്റെ  പാലാ ഷോറൂമിന് മുൻപിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡാണ് ഇന്നലെ വൈകിട്ട് ഏഴു മണിയോടെ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ ഔദ്യോഗിക കാറിൽ വന്ന് കത്തി ഉപയോഗിച്ച് കുത്തിക്കീറിയത്.

തുടർന്ന് കടയുടെ വാതിൽ തുറന്ന് അകത്തു കയറി ഇത് പാലായാണെന്നും നിന്റെയൊക്കെ പള്ളക്ക് കത്തി കയറ്റുമെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ജീവനക്കാരെ ഒന്നടങ്കം തെറി വിളിച്ചതിന്  പിന്നാലെ ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്ക സ്ഥലത്തിന് സ്റ്റേ അനുവദിച്ച ഹൈക്കോടതിയേയും ഇയാൾ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറി വിളിച്ചു.

ഇതോടെ ഷാജു തുരുത്തന്റെ അതിക്രമം കണ്ടുനിന്ന നഗരസഭാ ചെയർമാന്റെ ഡ്രൈവറും ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

തുടർന്ന്  കടയിലെത്തിയ അച്ചായൻസ് ഗോൾഡ് മാനേജിങ് ഡയറക്ടർ ടോണി വർക്കിച്ചൻ നഗരസഭാ ചെയർമാൻ ഷാജു തുരുത്തന്റെ ഗുണ്ടായിസത്തെ നിയമപരമായ നേരിടുമെന്ന് അറിയിച്ചു.
നഗരസഭാ ചെയർമാന്റെ അതിക്രമം സംബന്ധിച്ച് ഇന്നലെ വൈകിട്ട് തന്നെ അച്ചായൻസ് ഗോൾഡ് അധികൃതർ  പാലാ പോലീസിൽ പരാതി നൽകി.
Previous Post Next Post