പദയാത്രക്കിടെ അരവിന്ദ് കെജ്‌രിവാളിനുനേരെ ആക്രമണം


ന്യൂഡൽഹി: എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനു നേർക്ക് ദ്രാവകം കുടഞ്ഞൊഴിക്കാൻ ശ്രമം. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി നടത്തുന്ന പദയാത്ര ഗ്രേറ്റർ കൈലാഷിലെത്തിയപ്പോഴായിരുന്നു സംഭവം.

ആക്രമണം നടത്തിയ ബസ് ജീവനക്കാരൻ അശോക് ഝായെ അറസ്റ്റ് ചെയ്തു. വെള്ളമാണ് ഒഴിച്ചതെന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്ന് എഎപി ആരോപിച്ചു.
Previous Post Next Post