അയല്‍വാസികൾ ദീപാവലി ആഘോഷിച്ചു..ആലപ്പുഴയിൽ കയര്‍ ഫാക്ടറി ഉടമയ്ക്ക് നഷ്ടം ലക്ഷങ്ങൾ…




ആലപ്പുഴ : അയല്‍വാസികള്‍ ദീപാവലി ആഘോഷിച്ചപ്പോള്‍ കയര്‍ ഫാക്ടറി ഉടമയ്ക്ക് നഷ്ടം മൂന്ന് ലക്ഷം രൂപ. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം കത്തിച്ചത് വന്ന് വീണത് ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ്. തുടര്‍ന്ന് ചകരിക്ക് പിടിച്ച തീ ആളിപ്പടർന്നു.മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ വേണുവിന്റെ കയര്‍ ഗോഡൗണിനാണ് തീപിടിച്ചത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വേണു പറഞ്ഞു.
ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

അയല്‍വീട്ടില്‍ താമസിക്കുന്ന യുവാക്കളുടെ നേതൃത്വത്തിലാണ് ദീപാവലി ആഘോഷം നടന്നത്. ഗോഡൗണിന് സമീപമുള്ള വീട്ടില്‍ വേണുവും കുടുംബവും ഉണ്ടായിരുന്നെങ്കിലും തീ ആളിപ്പടര്‍ന്നതിന് ശേഷമാണ് കണ്ടത്. അപ്പോഴേയ്ക്കും തീ നിയന്ത്രണാതീതമായി പടര്‍ന്നിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സിനോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. മണ്ണഞ്ചേരി പൊലീസും സ്ഥലത്തെത്തി
Previous Post Next Post