പന്നിയങ്കര ടോൾ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി അപകടം. ഡിവൈഡറിലേക്ക് ഇടിച്ചുകയറി ലോറി നിന്നതോടെ വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം. തൃശ്ശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന തമിഴ്നാട് രജിസ്ട്രേഷനിൽ ഉള്ള ലോറിയാണ് നിയന്ത്രണം വിട്ട് ടോൾ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയത്.
ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതിനാൽ വേഗത കുറഞ്ഞതാണ് ദുരന്തം ഒഴിവായത്. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് മറ്റൊരു മിനിവാൻ ലോറിക്ക് മുൻപിൽ ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട് ലോറി വേഗത്തിലെത്തുകയായിരുന്നു. ഡിവൈഡറിലിടിച്ച് നിന്നില്ലായിരുന്നെങ്കില്‍ മുന്നിലുണ്ടായിരുന്ന മിനി വാനിലേക്കും ലോറി ഇടിച്ചുകയറുമായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.