പാരീസ് ഒളിംപിക്‌സിനിടെ വിവാദങ്ങളില്‍ നിറഞ്ഞിരുന്ന വനിതാ വിഭാഗം ബോക്സിങ്ങിലെ സ്വർണ്ണ മെഡൽ ജേതാവ് ഇമാനെ ഖലീഫ് വീണ്ടും വിവാദത്തിൽ.പാരീസ് ഒളിംപിക്‌സിനിടെ ഇമാനെ പുരുഷനാണെന്ന് ആരോപിച്ചു എതിരാളികൾ അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാല്‍ വനിതകളുടെ 66 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയാണ് താരം ഇതിന് മറുപടി നല്‍കിയിരുന്നത്.
എന്നാൽ ഇപ്പോള്‍ താരത്തിന്റെ പേര് ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. ഖലീഫ് പുരുഷനാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഖലിഫിന് ആന്തരിക വൃഷണങ്ങളും തഥ ക്രോമസോമുകളും ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അള്‍ജിരിയ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ഹോസ്പിറ്റലിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.
റിപ്പോര്‍ട്ടില്‍ ഖലീഫിനെ കഴിഞ്ഞ വര്‍ഷം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ പുരുഷ ലിംഗത്തിന്‍റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല, ഗര്‍ഭപാത്രം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ ഇത് അനീതിയാണെന്നും ഇമാനെ ഖലീഫിന്‍റെ സ്വർണ്ണമെഡൽ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹർഭജൻ സിങ് എക്സിൽ കുറിച്ചു.