ചെല്ലാനത്ത് ഹാർബറിൽ ഷൂട്ട് ചെയ്യാനാണ് അനുമതി വാങ്ങിയത്. എന്നാൽ, ഇവർ പിന്നീട് ഈ ബോട്ടുമായി ഉൾക്കടലിലേക്കും പോയി. ഈ വിവരം അറിഞ്ഞാണ് ഫിഷറീസ് എത്തി ബോട്ട് പിടിച്ചെടുത്തത്. ബോട്ടുകൾക്ക് പെർമിറ്റും ഉണ്ടായില്ല. ഷൂട്ടിംഗ് സംഘത്തിൽ നിന്ന് പിഴ ഈടാക്കാനാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം.