നിയന്ത്രണം വിട്ട കാറിടിച്ച് കാറിനും മതിലിനും ഇടയിൽ കുടുങ്ങിപ്പോയ ഏഴുവയസ്സുകാരന് ​ഗുരുതര പരിക്ക്



നിയന്ത്രണം വിട്ട കാറിടിച്ച് കാറിനും മതിലിനും ഇടയിൽ കുടുങ്ങിപ്പോയ ഏഴുവയസ്സുകാരന് ​ഗുരുതര പരിക്ക്. മലപ്പുറം തിരൂരിൽ തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് സംഭവം നടന്നത്. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്‍റെ മകൻ 7വയസ്സുകാരനായ മുഹമ്മദ് റിക്സാനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.45 ഓടെ നടന്ന അപകടശേഷം കാറിനും മതിലിനും ഇടയിൽ കുട്ടി കുടുങ്ങി പോകുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കുട്ടിയിപ്പോൾ‌ ചികിത്സയിൽ തുടരുകയാണ്. അതേസമയം, അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

Previous Post Next Post