ബസ്റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞ കുട്ടികളോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടത് പ്രകോപനമായി; വനിതാ എസ് ഐയെ കൊണ്ട് പരസ്യമായി മാപ്പ് പറയിച്ച് എസ്എഫ്ഐ നേതാവ്



ബസ് സ്റ്റാൻഡില്‍ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ സംഘടിച്ചുനിന്ന കുട്ടികളോടാണ് പിങ്ക് പൊലീസ് സംഘത്തിലെ വനിതാ എസ്‌ഐ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്.

പൊലീസ് പറഞ്ഞതനുസരിച്ച്‌ സ്ഥലത്തുനിന്നും പോയ കുട്ടികള്‍ പിന്നീട് എസ്‌എഫ്‌ഐ പ്രാദേശിക നേതാവുമായി മടങ്ങിയെത്തുകയും നിർബന്ധപൂർവ്വം മാപ്പ് പറയിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. 

കൊയിലാണ്ടി ബസ്റ്റാൻഡില്‍ അനാവശ്യമായി സംഘടിച്ചു നിന്ന വിദ്യാർത്ഥികളോട് പിരിഞ്ഞു പോകാൻ പറഞ്ഞ വനിതാ എസ് ഐയെകൊണ്ടാണ് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂള്‍ വിട്ട സമയത്ത് ബസ്റ്റാൻഡില്‍ സംഘടിച്ച ഒരു കൂട്ടം വിദ്യാർഥികളോട് വനിതാ എസ് ഐയുടെ നേതൃത്വത്തിലുള്ള പിങ്ക് പോലീസ് തിരിച്ചു പോകാൻ നിർദേശിച്ചിരുന്നു. ഈ സമയം അവിടെ നിന്നും പോയ വിദ്യാർത്ഥികള്‍ എസ് എഫ് ഐ പ്രാദേശിക നേതാവുമായെത്തി പൊലീസിനോട് കയർക്കുകയായിരുന്നു.

എസ് ഐയോട് മാപ്പ് പറയണം എന്നും നിർബന്ധിച്ചു. ഇതോടെ വനിതാ എസ് ഐ മാപ്പ് പറയുകയും ചെയ്തു. സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് താൻ കുട്ടികളോട് മാപ്പ് പറഞ്ഞതെന്നാണ് എസ് ഐ പറയുന്നത്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്ക് പരാതി ഇല്ലെന്നാണ് എസ് ഐ പറയുന്നത്.
Previous Post Next Post