മുനമ്പം പ്രശ്നം: സമനില തെറ്റിയ ജോസ് കെമാണിസൈക്യാട്രിസ്റ്റിനെ കാണുന്നതാണ് നല്ലത്: എൻ ഹരി


കോട്ടയം :  മുനമ്പം പ്രശ്നത്തിൽ സഭാ പിതാക്കന്മാർ നിലപാട്   കർക്കശമാക്കിയതോടെ  സമനില തെറ്റിയ ജോസ് കെ മാണിയുടെ ജല്പനങ്ങളാണ് ഇപ്പോൾ കേരളം കേൾക്കുന്നതെന്ന് എൻ. ഹരി

മുനമ്പം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അത് ബാലറ്റിൽ പ്രതിഫലിക്കും എന്ന പിതാവിൻ്റെ  പ്രസ്താവനയോടെ  പതറി നിൽക്കുകയാണ് ജോസ് കെ മാണി. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് വിറളി പിടിപ്പിച്ചിരിക്കുന്നു. മുനമ്പത്ത് ജനങ്ങൾക്കൊപ്പം നിൽക്കാൻ ദേശീയ പാർട്ടികൾക്ക് കഴിയുന്നില്ല എന്നുള്ള വിമർശനം ഉത്കണ്ഠാ ജനകമായ  തിരിച്ചറിവിൽ നിന്നുള്ളതാണ്. ഈ നിലയിൽ എത്രയും വേഗം  ഒരു സൈക്യാട്രിസ്റ്റിനെ കാണുന്നതായിരിക്കും  അദ്ദേഹത്തിന്  നല്ലത്.

മുനമ്പം വിഷയത്തിൽ മൗനത്തിൽ ആയിരുന്ന ജോസ് കെ മാണി പാലാ രൂപതാ അധ്യക്ഷൻ ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്ഥലം സന്ദർശിച്ചതോടെയാണ് തിടുക്കത്തിൽ രംഗത്ത് വന്നത്. പിറ്റേന്ന് തന്നെ കേരള കോൺഗ്രസ് എം  മുനമ്പം സന്ദർശിച്ചു മുഖം രക്ഷിക്കുകയായിരുന്നു.

സാമൂഹ്യ വിപത്തായ നിലവിലുള്ള വഖ്ഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പാർലമെൻറ് അംഗമെന്ന നിലയിൽ അനുകൂലിക്കാൻ ജോസ് കെ മാണി തയ്യാറുണ്ടോ. ക്രൈസ്തവ ഹൈന്ദവ വിഭാഗങ്ങളുടെ ഭൂമി കയ്യേറുന്ന ഇപ്പോഴത്തെ അവസ്ഥ മാറ്റാൻ അതു മാത്രമാണ് ഏക പോംവഴി. കേരളത്തിൽ സിപിഎമ്മിനൊപ്പം അധികാരം പങ്കിടുന്ന കേരള കോൺഗ്രസ് എം  ക്രൈസ്തവ വിഭാഗത്തിന് നീതി ലഭ്യമാക്കാൻ കഴിയാത്ത ഗതികെട്ട അവസ്ഥയിലാണ്.

വഖ്ഫ് നിയമ ഭേദഗതി എന്ന് കേൾക്കും മുമ്പേ എതിർത്ത് പ്രമേയം പാസാക്കുന്നതിന് സംസ്ഥാനത്തെ ഇരു മുന്നണികൾക്ക് ഒപ്പം കൈ ഉയർത്തിയവരാണ് കേരള കോൺഗ്രസ് എംഎൽഎ മാരും മന്ത്രിയും ചീഫ് വിപ്പും. തങ്ങളുടെ തെറ്റ് തുറന്നു സമ്മതിക്കാനും അത് തിരുത്താനും കേരള കോൺഗ്രസ് എമ്മിന് കഴിയുമോ. അത്തരത്തിലുള്ള ഒരു മാനസാന്തരത്തിന് ജോസ് കെ മാണി തയ്യാറാകുമോ.

 എൻ. ഹരി
BJP മധ്യമേഖല പ്രസിഡൻ്റ്
Previous Post Next Post