മഹാബലിപുരത്ത് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി അഞ്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം


തമിഴ്‌നാട് മഹാബലിപുരത്ത് കാർ പാഞ്ഞുകയറി അഞ്ച് സ്ത്രീകൾ മരിച്ചു. പശുക്കളെ മേയ്ക്കുന്നതിനിടയിൽ വിശ്രമിക്കുകയായിരുന്ന സ്ത്രീകളുടെ ദേഹത്താണ് അമിതവേഗത്തിലെത്തിയ കാർ പാഞ്ഞുകയറിയത്. പാണ്ടിത്തമേട് സ്വദേശികളായ വിജയ, യശോദ, കാത്തായി, ഗൗരി, ആനന്ദമ്മാൾ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
മഹാബലിപുരത്തെ കോളജിൽ പഠിക്കുന്ന വിദ്യാർഥികളാണ് അപകട സമയത്ത് കാറിൽ ഉണ്ടായിരുന്നത്. അതിൽ രണ്ട് പേർ അപകടത്തിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
വാഹനം ഓടിച്ച യുവാവും സുഹൃത്തും പോലീസിന്റെ പിടിയിലായിട്ടുണ്ട്. വാഹനം ഓടിച്ചയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 




Previous Post Next Post