പാമ്പാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം രണ്ട് പേർക്ക് സാരമായി പരുക്കേറ്റു



പാമ്പാടി :പാമ്പാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം രണ്ട് പേർക്ക് പരുക്കേറ്റു പാമ്പാടി JN ഫിഷറീസ് പാർട്ട്ൺ  മാഹിൻ ( 28 )  ,മുണ്ടക്കയം മറ്റന്നൂർക്കര സ്വദേശി സാജൻ ( 47 ) എന്നിവർക്കാണ് പരുക്കേറ്റത് വൈകിട്ട് 8: 50 ന് ആയിരുന്നു അപകടം പാമ്പാടി കാളച്ചന്ത സംഘം ഹോട്ടലിൻ്റെ മുമ്പിലായിരുന്നു സംഭവം 
രണ്ട് ബൈക്കുകളും കോട്ടയം ഭാഗത്തു നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു
എരുമേലി സ്വദേശി സാജൻ  റോഡിൻ്റെ മറുവശത്തേയ്ക്ക് ബൈക്ക് പെട്ടന്ന് തിരിച്ചപ്പോൾ തൊട്ടു പുറകിൽ വന്ന മാഹിൻ്റെ ബൈക്ക് സാജൻ്റ ബൈക്കിൽ ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു
അപകടത്തെ തുടർന്ന് രണ്ടു പേരെയും പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാധമിക ചികിത്സ നൽകി രണ്ടു പേർക്കും കൈക്ക് സാരമായ പരുക്ക് ഉണ്ട് തുടർ ചികിത്സക്കായി മാഹിനെ കോട്ടയം കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലും ,സാജനെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു അശ്രദ്ധമായ ഡ്രൈവിംഗ് ആണ് അപകട കാരണം പാമ്പാടി Si രമേശിൻ്റെ നേതൃത്തത്തിൽ പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു 
 ഇന്ന് നാലരക്ക് മാന്തുരുത്തിയിലും സ്വകാര്യ ബസ്സും സ്കൂട്ടറും ഇടിച്ച് അപകടം സംഭവിച്ചിരുന്നു.
Previous Post Next Post