ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതി ചെയ്യുന്ന മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. സുഹൃത്തിനൊപ്പമാണ് താരം ദർശനത്തിനെത്തിയത്. തുടർന്ന് മണ്ണാറശാല അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് ഇരുവരും മടങ്ങിയത്.
ഷർട്ടും കസവ് മുണ്ടും ധരിച്ചാണ് അദ്ദേഹംമെത്തിയത്. ശിവസർപ്പമായ വാസുകിയും നാഗയക്ഷിയുമാണ് പ്രധാന മൂർത്തികൾ. നിലവറയിൽ വിഷ്ണു സർപ്പമായ അനന്തനുമുണ്ട്. മഞ്ഞളിൻ്റെ ഹൃദ്യഗന്ധവും പുള്ളുവൻ പാട്ടിൻ്റെ ഈണവും നിറഞ്ഞുനിൽക്കുന്നതാണ് ക്ഷേത്രം.