നിർ‍ത്തിയിട്ട ടിപ്പറിൻ്റെ പിറകിൽ ബൈക്കിടിച്ചു…. വിദ്യാർത്ഥിക്ക് ദാരുണാന്ത്യം….



മലപ്പുറം ഇരിമ്പിളിയം നീലാടംപാറയില്‍ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കൈപ്പുറം സ്വദേശി സഫ്‍വാനാണ് മരിച്ചത്. ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ടിപ്പര്‍ ലോറിയുടെ പിന്നിൽ നിയന്ത്രണംവിട്ട ബൈക്ക് വന്നിടിക്കുകയായിരുന്നു. സഫ്വാൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ചികിത്സയിലാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 
Previous Post Next Post