പിറന്നാള്‍ ദിനത്തില്‍ തോക്ക് വൃത്തിയാക്കി; അബദ്ധത്തില്‍ വെടിപൊട്ടി യുവാവിന് ദാരുണാന്ത്യം…



പിറന്നാള്‍ ദിനത്തില്‍ അബദ്ധത്തില്‍ വെടിയുയര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു.അറ്റ്‌ലാന്റയിലെ വീട്ടില്‍ വെച്ച് ആര്യന്‍ റെഡ്ഡിയെന്ന 23കാരനാണ് മരിച്ചത്.സുഹൃത്തുക്കളോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയിലാണ് ആര്യന്‍ തന്റെ തോക്ക് വൃത്തിയാക്കാന്‍ എടുത്തത്.വേട്ടയാടാന്‍ ഉപയോഗിക്കുന്ന തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. വെടിയുണ്ട നെഞ്ചിലാണ് പതിച്ചത്. വെടിയൊച്ച കേട്ട് മറ്റൊരു മുറിയില്‍ നിന്ന് സുഹൃത്തുക്കള്‍ ആര്യന്റെ അടുത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

സംഭവം നടന്ന ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആര്യന്റെ ജീവന്‍ രക്ഷിക്കാനായില്ല. അറ്റ്‌ലാന്റയിലെ കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് രണ്ടാം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആര്യന്‍. തെലങ്കാനയിലെ ഭുവനഗിരി ജില്ലയില്‍ നിന്നുള്ളയാളാണ്. കുടുംബം ഉപ്പല്‍ ജില്ലയിലാണ് താമസിക്കുന്നത്.
Previous Post Next Post