മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും ഇടിച്ച് വീഴ്ത്തിയാണ് സ്വര്‍ണം കവര്‍ന്നത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കട അടച്ച ശേഷം സ്‌കൂട്ടറില്‍ പോകുകയായിരുന്നു യൂസഫും ഷാനവാസും. ജൂബിലി ജംഗ്ഷന് സമീപത്ത് എത്തിയപ്പോള്‍ മഹീന്ദ്ര കാറില്‍ എത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം സംഘം കവരുകയും ചെയ്തു. പരിക്കേറ്റ യൂസഫും ഷാനവാസും നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.