അരുമന മഞ്ഞാലുംമൂട്ടിന് സമീപം ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു.മലമാരി ചിറക്കര ഭാസ്‌കരാലയത്തിൽ നാരായണൻ നായരുടെ ഭാര്യ ആശാ ലതയുടെ (55) മാലയാണ് കവർന്നത്. വെള്ളിയാഴ്ച രാവിലെ വെട്ടുവന്നിയിലെ സ്കൂളിലേക്ക് പോകാനായി ബസ് കയറാൻ നടന്നുപോകുമ്പോഴാണ് സംഭവം. ബൈക്കിൽ അടുത്തെത്തി ആശാ ലതയെ കൈകൊണ്ട് ബലമായി അടിച്ചശേഷമാണ് മാല കവർന്ന് സ്ഥലം വിട്ടത്. ഇയാൾ ഹെൽമെറ്റ് ധരിച്ചിരുന്നു.
ആക്രമണത്തിൽ താഴെവീണ് പരിക്കേറ്റ ആശാ ലതയെ നാട്ടുകാർ അരുമന സർക്കാർ ആശുപത്രിയിൽ എത്തിച്ചു.