വൈദ്യുതി ബില്‍ അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സംവിധാനവുമായി കെഎസ്ഇബി


ബില്‍ അടയ്‌ക്കാന്‍ മറന്നുപോയാല്‍ ഇതിനായി എസ്എംഎസ് സംവിധാനമൊരുക്കി കെഎസ്ഇബി. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിനാണ് പ്രത്യേക സംവിധാനം ഒരുക്കിയത്. കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ത്താല്‍ വൈദ്യുതി ബില്‍ തുക അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ്എംഎസായി ലഭിക്കും.

വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും.
wss.kseb.in/selfservices/registermobile
എന്ന വെബ്‌സൈറ്റിലൂടെയും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീന്‍ വഴിയുമൊക്കെ ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. സേവനം തികച്ചും സൗജന്യമാണെന്നും കെഎസ്ഇബി അറിയിച്ചു.
Previous Post Next Post