മുണ്ടക്കയം : വയോധികനെ മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കുമളി വെള്ളാരംകുന്ന് ഇലവുങ്കൽ മാത്യു കുരുവിള (ബാബു70)നെയാണ് മുണ്ടക്കയം മസ്ജിദിനു പുറകുവശം മണിമലയാറ്റിൽ വെള്ളിയാഴ്ച ഉച്ചയോടു കൂടി കണ്ടെത്തിയത്.അഞ്ജാത മൃതദേഹമെന്ന നിലയിൽ അന്വേഷണം തുടരുമ്പോഴാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലെന് വീട്ടുകാർ കുമളി പൊലീസിൽ പരാതിയുള്ളതായി അറിഞ്ഞത്. ചോറ്റിയിലുള്ള ബൻധു വീട്ടിലേക്കെന്ന് പറഞ്ഞ് ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. കുമളിയിൽ നിന്നും ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുണ്ടക്കയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
മണിമലയാറ്റിൻ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു
Jowan Madhumala
0
Tags
Top Stories