ബലാത്സംഗ കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശം നൽകി.
ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിലാണ് കേസ്. ബാബുരാജിന്റെ ആലുവയിലെ വീട്ടിൽ വെച്ചും റിസോർട്ടിൽ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് ബാബുരാജ് വിളിച്ചു വരുത്തിയതെന്നും യുവതി പറഞ്ഞിരുന്നു
സംസ്ഥാന പോലീസ് മേധാവിക്ക് ഇ മെയിൽ വഴി നൽകിയ പരാതി അടിമാലി പോലീസിന് കൈമാറുകയായിരുന്നു. യുവതിയിൽ നിന്ന് ഫോൺ വഴി വിവരം ശേഖരിച്ച ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതത്. ബാബുരാജിന്റെ റിസോർട്ടിലെ മുൻ ജീവനക്കാരി കൂടിയാണ് യുവതി.